Advertisements
|
ഫാ. സന്തോഷ് തോമസിന്റെ പൗരോഹിത്യരജത ജൂബിലിയാഘോഷം ശനിയാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: സീറോ~മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സമൂഹത്തിന്റെ ജര്‍മനിയിലെ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസിന്റെ പൗരോഹിത്യരജത ജൂബിലിയാഘോഷം ശനിയാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും.
ഫ്രാങ്ക്ഫര്‍ട്ടിലെ തിരുഹൃദയ ദേവാലയത്തില്‍ (Herz Jesu, Katholische Kirche, Eckenheim) നവം. 8 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. ജൂബിലേറിയന്‍ ഫാ സന്തോഷ് തോമസിനൊപ്പം മാര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കാ ബാവ സീറോ മലങ്കര റീത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. നിരവധി വൈദികര്‍ സഹകാര്‍മ്മികരാവും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സ്വീകരണ പരിപാടിയും, അനുമോദന സമ്മേളനത്തിന്റെ ആദ്യ ഭാഗവും ഉച്ചയ്ക്ക് 12 മണിക്ക് പള്ളിയില്‍ നടക്കും. തുടര്‍ന്ന് സമൂഹ വിരുന്നിനു ശേഷം സ്വീകരണത്തിന്റെ രണ്ടാം ഭാഗം ദേവാലയ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും.
ജര്‍മന്‍ കത്തോലിക്കാ സഭയിലെയും, ലിംബുര്‍ഗ് രൂപതയിലെയും, കൊളോണ്‍ അതിരൂപതയിലെയും ക്ഷണിയ്ക്കപ്പെട്ട അതിഥികള്‍, ഇടവക, പാസ്റററല്‍ കൗണ്‍സില്‍, സന്യാസിനി സമൂഹം, മാതൃസമാജം, സണ്ടേസ്കൂള്‍, എംസിവൈഎം തുടങ്ങിയ പ്രസ്ഥാനങ്ങളിലെ പ്രതിനിനികളും ആശംസകള്‍ അര്‍പ്പിച്ചു സംസാരിയ്ക്കും.
കാലംചെയ്ത ഗ്രിഗോറിയോസ് തിരുമേനിയുടെ അനുഗ്രഹത്തോടെയാണ് പത്തനംതിട്ട തണ്ണിത്തോട് സെന്റ് ജോര്‍ജ് മലങ്കര ഇടവകാംഗമായ ഫാ. സന്തോഷ് തോമസ് 1990 ല്‍ സെമിനാരിയില്‍ ചേര്‍ന്നത്. 2000 ഡിസംബര്‍ 26 ന് സിറില്‍ ബസേലിയാസ് തിരുമേനിയില്‍ നിന്നും പൗരോഹിതം സ്വീകരിച്ചു. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സേവനം ചെയ്തതിനുശേഷം 2007 ഓഗസ്ററില്‍ ഫാ. സന്തോഷിനെ ജര്‍മനിയിലെ ജനറല്‍ കോഓര്‍ഡിനേറ്ററായി കര്‍ദ്ദിനാര്‍ മാര്‍ ക്ളീമീസ് ബാവാ നിയമിച്ചു.
തുടര്‍ന്ന് ജര്‍മനിയില്‍ എത്തി 11 ഓളം സഭാ മിഷന്‍ സെന്ററുകള്‍ രൂപീകരിച്ചു. നിലവില്‍ ബെല്‍ജിയം റിജിയന്റെയും ചുമതല വഹിയ്ക്കുന്നു. ഫ്രാന്‍സിസ്കൂസ് ഇടവകയിലും, 2016 മുതല്‍ 2023 വരെ ടൗണൂസ്സൈ്ററന്‍ ജര്‍മന്‍ ഇടവകയില്‍ സഹവികാരിയായി. 2023 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ് പള്ളിയില്‍ സഹവികാരിയായി സേവനം ചെയ്യുന്നു.
തണ്ണിത്തോട് കോയിക്കല്‍ കെ.ജി തോമസിന്റെയും സൂസമ്മ തോമസിന്റെയും മകനാണ് ഫാ.സന്തോഷ്. രണ്ടു ജ്യേഷ്ട സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട് ഫാ.സന്തോഷിന്. |
|
- dated 07 Nov 2025
|
|
|
|
Comments:
Keywords: Germany - Otta Nottathil - fr_santhosh_thomas_koyickal_priester_silver_jubilee_nov_8_2025 Germany - Otta Nottathil - fr_santhosh_thomas_koyickal_priester_silver_jubilee_nov_8_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|